തടിച്ചു കൊഴുത്തവര്‍ക്കും മോഡലിങ് രംഗത്ത് സ്റ്റാറാകാം, പുറത്തേക്ക് വരേണ്ടത് ഉള്ളിലെ കഴിവുകള്‍; രന്‍ജനി അയ്യര്‍

അമ്മയാവുകയെന്നത് പ്രകൃതിയുടെ ഒരു നയമാണ്.ഇതോടുകൂടി ശരീരം തടിച്ച് ഷെയ്പ്പ് കുറയുന്നത് ഏതൊരു സ്ത്രീയുടെയും പിന്നീടുള്ള അവസ്ഥയാണ്.മോഡലിങ്ങിന്റെ ലോകത്ത് തടിച്ചതും മാംസളവുമായ ശരീരം വിരോധാഭാസമായ ഇക്കാലത്ത് ഇത് സൃഷ്ടിക്കുന്ന അപകര്‍ഷതാബോധമാണ് സ്ത്രീകളെ ഇന്ന് എറ്റവും കൂടുതല്‍ അലട്ടുന്നത്.അമ്മയാകുന്നതോടു കൂടിയുള്ള ഈ ഫാറ്റ തന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണെന്നും ഉളളിലുള്ള കഴിവുകളാണ് പുറത്തേക്ക് വരേണ്ടതെന്നും ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നിരിക്കുകയാണ് മോഡലും ഒരു കുട്ടിയുടെ അമ്മയുമായ രന്‍ജനി അയ്യര്‍.ഏതാണ്ട് എട്ട് വര്‍ഷത്തെ മോഡലിംങ് പരിചയത്തില്‍ സഹചാരിയായി ഭര്‍ത്താവ് വെങ്കിടാചലവുമുണ്ട്.കോയമ്പത്തൂരില്‍ ജനിച്ച് മുംബെയില്‍ സ്ഥിരതാമസമാക്കിയ രന്‍ജനി,ടീച്ചറും സോഷ്യല്‍വര്‍ക്ക് കൗംണ്‍സിലറുമാണ്.

Exit mobile version