മിസ് ഇന്ത്യയായി രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശിനി സുമന്‍ റാവു ഈ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ 2019. 30 മത്സരാര്‍ഥികളെ പിന്തള്ളിയാണ് 20 വയസ്സ്‌കാരി സുമന്‍ റാവു ഇക്കുറി മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്.തെലങ്കാന സ്വേദശിനി സഞ്ജന വിജ് ആണ് റണ്ണറപ്പ്.

ബിഹാറില്‍ നിന്നുള്ള ശ്രേയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റ് 2019 ആയി തിരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവാണ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യ 2018 അനുക്രീതി വാസ് 2019ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചത്. ഇക്കുറി സുമന്‍ റാവു മിസ് വേള്‍ഡ് 2019-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഡിസംബറില്‍ തായ്‌ലന്‍ഡിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

നമ്മള്‍ ജീവിതത്തില്‍ ഒരു ലക്ഷ്യം വച്ച് ദൃഢനിശ്ചയം കൈമുതലാക്കി മുന്നേറിയാല്‍, നമ്മുടെ ശരീരത്തിലെ ഓരോ അണുവും ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നമ്മളെ സഹായിക്കും എന്നാണ് സുമന്‍ അഭിമുഖത്തില്‍ പറഞ്ഞു. ബോളിവുഡ് കൊറിയോഗ്രാഫറായ റെമോ ഡിസൂസ, നടിമാരായ ഹുമ ഖുറേഷി, ചിത്രാംഗദാ സിങ്, ഫാഷന്‍ ഡിസൈനപ് ഫാല്‍ഗുനി ഷൈന്‍, ഫുട്‌ബോളര്‍ സുനില്‍ ഛേത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കത്രീന കൈഫ്, വിക്കി കൗശാല്‍, മൗനി റോയ് തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും ചടങ്ങില്‍ നടന്നു.

Exit mobile version