വേറിട്ട പ്രൊമോഷനുമായി ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്

റിലീസ് ആവാന്‍ ഇരിക്കുന്ന ആന്റണി വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒരു വ്യതസ്തമായ പോമോഷനുമായി വന്നിരിക്കുകയാണ്. പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ആയ കമാല്‍ വരദൂര്‍ എഴുതുന്ന കാല്പന്തിന്റെ നൂറ്റൊന്ന് കഥകള്‍ കേരളത്തിലെ ഫുട്ബാളിന്റെ പ്രമുഖ സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ പ്രസിദ്ധീകരിച് നൂറ്റൊന്ന് കഥകളും സിനിമയുടെ റിലീസ് ദിവസം ഒരു പുസ്തകമായി പുറത്തിറക്കാന്‍ ആണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി . ഈ ലോകത്ത് ഫുട്ബാള്‍ എന്ന ജനപ്രിയ കായിക വിനോദം അതിന്റെ നാള്‍ വഴികളിലൂടെ സഞ്ചരിക്കുന്ന നൂറ്റൊന്ന് കഥകള്‍ ഒരു മുത്തശ്ശി കഥ പോലെ പറയുകയാണ് ഇതിലൂടെ . ഫുട്‌ബോളും ഫാന്റസിയും ഒരു പോലെ ചേര്‍ന്നുള്ള രസകൂട്ടാണ് സിനിമ നിറയെ . അച്ചപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രോടക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് നവാഗതനായ നിഖില്‍ പ്രേം രാജ് ആണ് . ആന്റണി വര്‍ഗീസിനെ കൂടാതെ ബാലു വര്‍ഗീസ് , ഐ എം വിജയന്‍ , ലുക്മന്‍ , ടീ ജി രവി , ജോപോല്‍ അഞ്ചേരി , ജേസ് ജോസ് , നിഷാന്ത് സാഗര്‍ , ആസിഫ് സഹീര്‍ , അര്‍ച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോക ശ്രദ്ധ നേടിയ കൊച്ചു മിടുക്കന്‍ ഡാനിഷ് അടക്കം പുതു മുഖങ്ങളായ ഏഴ് കുട്ടികള്‍ ഈ സിനിമയില്‍ അരങ്ങേറുന്നു. ക്യാമറ ഫായിസ് സിദ്ദിഖ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ , സംഗീതം ജേക്‌സ് ബിജോയ്.

Exit mobile version